കൊല്ലം ആശ്രാമത്തെ ഇ.എസ്.ഐ ആശുപത്രി മെഡിക്കൽ കോളേജ് ആയി ഉയർത്താനുള്ള സുവർണ്ണാവസരം സംസ്ഥാന സർക്കാർ ബോധപൂർവ്വം അട്ടിമറിച്ചത് അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ്. കേന്ദ്ര സർക്കാരിന് കീഴിലുള്ള ഇ.എസ്.ഐ കോർപ്പറേഷൻ 10 സംസ്ഥാനങ്ങളിലായി 10 മെഡിക്കൽ കോളേജുകൾ അനുവദിക്കാൻ തീരുമാനിച്ചത് മുതൽ അതിലൊരു മെഡിക്കൽ കോളേജ് തന്റെ നിയോജകമണ്ഡലമായ കൊല്ലത്ത് കൊണ്ടുവരുവാൻ കഠിനപ്രയത്നമാണ് എൻ.കെ പ്രേമചന്ദ്രൻ എം.പി നടത്തിയത്. ......
ദോഹ: കൊടുങ്ങല്ലൂർ അഴീക്കോട് കല്ലുങ്കൽ വീട്ടിൽ ഷഫീർ (38) ഹൃദയാഘാതംമൂലം മരണപെട്ടു.
സ്വകാര്യ കമ്പനിയിൽ മെസഞ്ചർ ആയി ജോലി ചെയ്യുകയായിരുന്നു.
പിതാവ് പരേതനായ അബ്ദുൾ കരീം. മാതാവ് : ലൈല
ഭാര്യ ജസ് ല സുബൈർ
മകൾ : ഹയ്റ സമ്റിൻ. ......
ദോഹ: 2026-ലെ വിശുദ്ധ റമദാൻ മാസത്തെ വരവേൽക്കാൻ "ഖത്തർ, റമദാനിൽ നിങ്ങളുടെ വീട്" (Qatar, Your Home in Ramadan) എന്ന പ്രമേയത്തിൽ പുതിയ ആഗോള കാമ്പയിൻ വിസിറ്റ് ഖത്തർ ആരംഭിച്ചു. രാജ്യത്തെ സ്വദേശികളെയും താമസക്കാരെയും കൂടാതെ അന്താരാഷ്ട്ര സഞ്ചാരികളെയും ലക്ഷ്യമിട്ടാണ് ഈ കാമ്പയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
റമദാൻ മാസത്തിന്റെ സവിശേഷമായ ആത്മീയ അന്തരീക്ഷം നഗരമധ്യത്തിലേക്ക് എത്തിക്കുന്നതിനായി രാജ്യത്തെ പ്രധാന തെരുവുകളും പൊതുസ്ഥലങ്ങളും മനോഹരമായ റമദാൻ വിളക്കുകളാൽ (Ramadan lights) അലങ്കരിക്കും.ഖത്തറി ഗായകൻ ഫഹദ് അൽ ഹജ്ജാജി, പ്രശസ്ത അന്താരാഷ്ട്ര സംഗീതജ്ഞൻ മഹർ സൈൻ എന്നിവർ അണിനിരക്കുന്ന പ്രത്യേക കലാവിഷ്കാരം കാമ്പയിന്റെ ഭാഗമായി പുറത്തിറക്കും. ......
ദോഹ:പ്രവാസി വെൽഫെയർ കൊല്ലം ജില്ലാക്കമ്മറ്റിയുടെ പുതിയ പ്രവർത്തന കാലയളവിലേക്കുള്ള പ്രസിഡണ്ടായി മൻസൂർ എച്ച്.എമ്മിനേയും ജനറൽ സെക്രട്ടറിയായി റഫീക്ക് ബഷീറിനേയും തെരഞ്ഞെടുത്തു. മുബാറക്ക്, ലിജോ കുന്നത്തൂര്, സബീർ ഷാജഹാൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ......
ദോഹ: കായിക മേഖലയ്ക്ക് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ പരിഗണിച്ച് എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ രണ്ട് ശാരീരിക വിദ്യാഭ്യാസ (Physical Education) അധ്യാപകരെ എക്സ്പാറ്റ്സ് സ്പോർട്ടീവ് കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റിന്റെ ഏഴാം പതിപ്പിൽ ആദരിച്ചു.ഫിലിപ്പീൻസിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ വെങ്കല മെഡൽ നേടിയ താരമായസ്റ്റീസൺ കെ. മാത്യുവിന്
അത്ലറ്റിക്സ് രംഗത്തെ മികച്ച പ്രകടനത്തിന് ഫസ്റ്റ് ലെഫ്റ്റനന്റ് അബ്ദുൽ അസീസ് അൽ മോഹനദി പുരസ്കാരംനൽകി.ഇന്ത്യൻ ഹാൻഡ്ബോൾ ടീം അംഗവും തായ്വാനിൽ നടന്ന വേൾഡ് മാസ്റ്റേഴ്സ് ഗെയിംസ് 2025-ൽ വെങ്കല മെഡൽ ജേതാവുമായ മുഹമ്മദ് നവാസിന് അൽ അജ്ജാജ് ലിമിറ്റഡ് കമ്പനി സി.എഫ്.ഒ മിസ്റ്റർ സതീഷ് പുരസ്കാരം സമ്മാനിച്ചു.കായികരംഗത്തോടുള്ള ഇവരുടെ പ്രതിബദ്ധതയും മികച്ച നേട്ടങ്ങളും സ്കൂളിന് വലിയ അഭിമാനമാണ് നൽകിയതെന്ന് അധികൃതർ വ്യക്തമാക്കി. ......
ദോഹ: ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് തൃശ്ശൂർ ജില്ലാ സൗഹൃദ വേദി സംഘടിപ്പിച്ച 33-ാമത് രക്തദാന ക്യാമ്പ്
പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഹമദ് ബ്ലഡ് ഡൊണേഷൻ സെന്ററിൽ നടന്നക്യാമ്പിൽ
വനിതകളടക്കം 411 പേർ രക്തം ദാനം ചെയ്തു. ഐ.സി.സി പ്രസിഡന്റ്എ.പി. ......
ദോഹ: ഖത്തറിലെ റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ട്രാഫിക് മാനേജ്മെന്റ് കാര്യക്ഷമമാക്കുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് കത്താറയിൽ നടന്ന സാങ്കേതിക സംവാദം ചർച്ച ചെയ്തു. 'റോഡ് സുരക്ഷയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും: എഐ ഉപയോഗിച്ച് ട്രാഫിക് സുരക്ഷ എങ്ങനെ മെച്ചപ്പെടുത്താം' എന്ന പ്രമേയത്തിൽ നടന്ന 'കത്താറ ടെക് 28' ഫോറത്തിലാണ് വിദഗ്ധർ അഭിപ്രായങ്ങൾ പങ്കുവെച്ചത്.വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ, ട്രാഫിക് സ്ഥിതിവിവരക്കണക്കുകൾ വിശകലനം ചെയ്യാനും തിരക്കേറിയ സ്ഥലങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും എഐ സാങ്കേതികവിദ്യ സഹായിക്കുന്നു.റോഡിലെ ഡ്രൈവർമാരുടെ ശൈലികൾ നിരീക്ഷിക്കാനും അപകടസാധ്യതകൾ കുറയ്ക്കാനും ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്ന് എഞ്ചിനീയേഴ്സ് അസോസിയേഷൻ അംഗം എഞ്ചിനീയർ ഖാലിദ് അബ്ദുൽറഹീം അൽ സയ്യിദ് വ്യക്തമാക്കി.മൗസലാത്ത് (കർവ) പോലുള്ള പൊതുഗതാഗത സംവിധാനങ്ങളിൽ യാത്രക്കാരുടെ സുരക്ഷയ്ക്കും വാഹനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഡിജിറ്റൽ പരിവർത്തനം വലിയ മാറ്റങ്ങൾ കൊണ്ടുവന്നതായി അധികൃതർ പറഞ്ഞു. ......
ദോഹ: അന്താരാഷ്ട്ര നികുതി മാനദണ്ഡങ്ങൾക്കനുസൃതമായി രാജ്യത്തെ നികുതി സംവിധാനം പരിഷ്കരിക്കുന്നതിന്റെ ഭാഗമായി, ആഗോള-പ്രാദേശിക മിനിമം നികുതി (Global and Domestic Minimum Tax) നടപ്പിലാക്കാൻ ഖത്തർ ജനറൽ ടാക്സ് അതോറിറ്റി (GTA) തീരുമാനിച്ചു. 2018-ലെ 24-ാം നമ്പർ ആദായനികുതി നിയമത്തിലെ ഭേദഗതികൾ പ്രകാരമാണ് ഈ പുതിയ നടപടി.വാർഷിക വരുമാനം 750 ദശലക്ഷം യൂറോ (ഏകദേശം 300 കോടി ഖത്തർ റിയാൽ) കടക്കുന്ന മൾട്ടിനാഷണൽ കമ്പനികൾക്ക് കുറഞ്ഞത് 15% നികുതി ഉറപ്പാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.സാമ്പത്തിക സഹകരണത്തിനും വികസനത്തിനുമുള്ള സംഘടന (OECD), ജി-20 (G20) എന്നിവയുടെ ആഭിമുഖ്യത്തിലുള്ള ആഗോള സംരംഭത്തിന്റെ (Pillar Two) ഭാഗമായാണ് ഈ നടപടി. ......
ദോഹ: ഖത്തർ പബ്ലിക് പ്രോസിക്യൂഷനും സുപ്രീം ജുഡീഷ്യൽ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓൺലൈൻ ലേലം ഫെബ്രുവരി 18 ബുധനാഴ്ച നടക്കും. പിടിച്ചെടുത്ത ആഡംബര വസ്തുക്കളാണ് ലേലത്തിലൂടെ വിറ്റഴിക്കുന്നത്.വൈകുന്നേരം 4 മണി മുതൽ 7 മണി വരെയാണ് ലേലം.പ്രമുഖ ബ്രാൻഡുകളുടെ സ്ത്രീകളുടെയും പുരുഷന്മാരുടെയും ആഡംബര ബാഗുകളാണ് ലേലം ചെയ്യുന്നത്.സ്മാർട്ട് ഫോണുകളിൽ 'Courts Auctions' (Mzadat) ആപ്പ് ഡൗൺലോഡ് ചെയ്ത്
ഖത്തർ ഐഡിയും ഫോൺ നമ്പറും ഉപയോഗിച്ച് ലോഗിൻ ചെയ്ത്കൊണ്ട്
നിർദ്ദിഷ്ട സമയത്തിനുള്ളിൽ താല്പര്യമുള്ള ഇനങ്ങൾക്ക് ബിഡ് സമർപ്പിക്കാവുന്നതാണ്.
ഡിജിറ്റൽ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പബ്ലിക് പ്രോസിക്യൂഷൻ ലേല നടപടികൾ ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറ്റിയത്. ......
ദോഹ: അൽ ഷഖാബിലെ ലോഞ്ചിൻസ് ഔട്ട്ഡോർ അരീനയിൽ നടന്നുകൊണ്ടിരിക്കുന്ന അമീർ വാൾ (The Amir’s Sword) അന്താരാഷ്ട്ര കുതിരസവാരി ചാമ്പ്യൻഷിപ്പിന്റെ ആവേശകരമായ ഘട്ടത്തിൽ ഖത്തർ, സൗദി അറേബ്യ, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്നുള്ള റൈഡർമാർ ഉജ്ജ്വല വിജയം കൈവരിച്ചു.സൗദി അറേബ്യയുടെ ഖാലിദ് അൽ ഹാദി 'ഹറി അപ്പി'നൊപ്പം 35.25 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഒന്നാം സ്ഥാനം നേടി. ഖത്തറിന്റെ അബ്ദുള്ള അഹമ്മദ് അൽ ഖുലൈഫി (35.42 സെക്കൻഡ്) രണ്ടാം സ്ഥാനവും സൗദിയുടെ ഹല അൽ റഷീദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ബഹ്റൈന്റെ സുൽത്താൻ അബ്ദുൽ അസീസ് മയൂഫ് അൽ റൊമായിഹി 'എസ്റ്റോറിൽ അൺ പ്രിൻസി'നൊപ്പം 30.10 സെക്കൻഡിൽ ഒന്നാമതെത്തി. ......